കേരളം

kerala

ETV Bharat / bharat

ദിഗ്‌വിജയ് സിംഗിനെതിരെ കേസെടുത്തു; പ്രകോപനപരമായ പ്രസംഗവുമായി കപിൽ മിശ്ര - ദിഗ്‌വിജയ സിംഗിനെതിരെ കേസെടുത്തു

Case registered against Digvijaya Singh: മതസ്‌പര്‍ധ പടര്‍ത്താനുള്ള ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ് സിംഗിനെതിരെ മധ്യപ്രദേശ്‌ സര്‍ക്കാര്‍ കേസെടുത്തു.

Case registered against Digvijaya Singh  Kapil Mishra delivers incendiary speech  ദിഗ്‌വിജയ സിംഗിനെതിരെ കേസെടുത്തു  പ്രകോപനപരമായ പ്രസംഗവുമായി കപിൽ മിശ്ര
ദിഗ്‌വിജയ സിംഗിനെതിരെ കേസെടുത്തു; പ്രകോപനപരമായ പ്രസംഗവുമായി കപിൽ മിശ്ര

By

Published : Apr 13, 2022, 9:30 AM IST

ഭോപാല്‍:സംസ്ഥാനത്ത്‌ മതസ്‌പര്‍ധ പടര്‍ത്താനുള്ള ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ് സിംഗിനെതിരെ മധ്യപ്രദേശ്‌ സര്‍ക്കാര്‍ കേസെടുത്തു. രാമനവമി ഘോഷയാത്രക്കിടെ എംപിയുടെ ഖാര്‍ഗോണ്‍ നഗരത്തില്‍ നടന്ന അക്രമവുമായി മറ്റൊരു സംസ്ഥാനത്തെ പള്ളിയെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ദിഗ്‌വിജയ് സിംഗ്‌ ഒരു ട്വീറ്റ്‌ പങ്കുവച്ചിരുന്നു. ഖാര്‍ഗോണിലെ അക്രമത്തെ കുറിച്ച്‌ പരാമര്‍ശിക്കുന്നതിനിടെ ചില യുവാക്കള്‍ പള്ളിയില്‍ കാവി പതാക ഉയര്‍ത്തുന്ന ചിത്രമാണ് സിംഗ്‌ പോസ്‌റ്റ്‌ ചെയ്‌തത്‌. എന്നാല്‍ പിന്നീടദ്ദേഹം ഈ ട്വീറ്റ്‌ പിന്‍വലിച്ചിരുന്നു.

Case registered against Digvijaya Singh: ദിഗ് വിജയ് സിംഗിന്‍റെ ട്വിറ്റർ അക്കൗണ്ട് ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് ട്വിറ്റർ ഇന്ത്യയുടെ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിഗ് വിജയ് സിംഗ് നടത്തിയ ട്വീറ്റുകൾ സമൂഹത്തിൽ മത സ്‌പര്‍ധ സൃഷ്‌ടിക്കുന്നതായി പരാതി കത്തിൽ ചൂണ്ടിക്കാട്ടി. ഖാര്‍ഗോണിലെ വര്‍ഗീയ കലാപവുമായി തെറ്റായി ബന്ധപ്പെടുത്ത മധ്യപ്രദേശിലേതെന്ന്‌ അവകാശപ്പെടുന്ന മറ്റൊരു ട്വീറ്റും സിംഗ്‌ പങ്കുവച്ചിരുന്നു. തങ്ങളുടെ അനധികൃത സ്വത്ത്‌ ഇപ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ നശിപ്പിക്കുന്നത്‌ ചോദ്യം ചെയ്‌ത്‌ കൊണ്ട്‌ സംസ്ഥാനത്തിന്‍റെ അന്തരീക്ഷം അവര്‍ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന്‌ പരാതി കത്തില്‍ പറയുന്നു.

Kapil Mishra delivers incendiary speech: കശ്‌മീര്‍ താഴ്വരയിൽ നിന്നുള്ള കശ്‌മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള 'ദി കശ്മീര്‍ ഫയൽസ്' എന്ന ഹിന്ദി സിനിമയെ പരാമർശിച്ച് ഹിന്ദുക്കളെ അവരുടെ വ്യക്തിത്വം സംരക്ഷിക്കാൻ പ്രബോധിപ്പിക്കുന്ന ബിജെപി നേതാവ് കപിൽ മിശ്രയുടെ വീഡിയോ ടാഗ് ചെയ്‌തു കൊണ്ടാണ് സിംഗ് ചൊവ്വാഴ്‌ച ഖാർഗോൺ ഭരണകൂടത്തിനെതിരെയും അവിടെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചത്‌. രാമനവമി ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്ന്‌ ഞായറാഴ്‌ച വൈകുന്നേരം ഖാര്‍ഗോണ്‍ നഗരം മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

ആശയക്കുഴപ്പം പടർത്തി വർഗീയ സംഘർഷം വളർത്താനാണ് ദിഗ്‌വിജയ സിംഗ്‌ ആഗ്രഹിക്കുന്നത്. പള്ളിയില്‍ പതാക ഉയര്‍ത്തുന്ന ചിത്രം മധ്യപ്രദേശില്‍ നിന്നുള്ളതല്ല. ഇക്കാര്യത്തിൽ നടപടിയുമായി ബന്ധപ്പെട്ട് നിയമ വിദഗ്‌ധരിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചു വരികയാണെന്ന് മധ്യപ്രദേശ്‌ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിഗ്‌വിജയ സിംഗ് ട്വീറ്റ് ചെയ്‌ത ഫോട്ടോ മധ്യപ്രദേശിൽ നിന്നുള്ളതല്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞു.

ദിഗ് വിജയ് സിംഗിന്‍റെ ഈ ട്വീറ്റ് സംസ്ഥാനത്ത് മതസ്‌പര്‍ധ പടർത്തി കലാപത്തിന്‍റെ തീയിൽ എറിയാനുള്ള ഗൂഢാലോചനയാണെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: യുവമോർച്ച പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടൽ ; ദിഗ്‌വിജയ് സിങ്ങിന് ഒരു വര്‍ഷം കഠിന തടവ്

ABOUT THE AUTHOR

...view details