കേരളം

kerala

ETV Bharat / bharat

Nagaland Firing: സൈനിക വെടിവയ്‌പ്; തെറ്റിദ്ധാരണയിൽ സംഭവിച്ചതെന്ന് അമിത്‌ ഷാ - നാഗാലാന്‍ഡ് സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മറുപടി

സൈനിക വെടിവയ്‌പിൽ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണ ചുമതല നൽകിയെന്നും ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നും അമിത്‌ ഷാ ലോക്‌സഭയിൽ.

Amit Shah on Nagaland civilian killing  Case of mistaken identity  Nagaland civilian killing updates  mon district updates  സൈനിക വെടിവയ്‌പ് തെറ്റിദ്ധാരണയിൽ സംഭവിച്ചതെന്ന് അമിത്‌ ഷാ  നാഗാലാന്‍ഡ് സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മറുപടി  മോൺ ജില്ലയിൽ ഗ്രാമീണർക്ക് നേരെ സുരക്ഷ സേന വെടിയുതിർത്തു
സൈനിക വെടിവയ്‌പ്; തെറ്റിദ്ധാരണയിൽ സംഭവിച്ചതെന്ന് അമിത്‌ ഷാ

By

Published : Dec 6, 2021, 5:00 PM IST

ന്യൂഡൽഹി: നാഗാലാന്‍റിലെ മോൺ ജില്ലയിലുണ്ടായ സൈനിക വെടിവയ്‌പ് തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സംഭവിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ലോക്‌സഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

തീവ്രവാദ നീക്കം നടക്കുന്നുവെന്ന സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് കമാന്‍ഡോകള്‍ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം അവിടെയെത്തുകയും നിർത്താൻ ആവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോയ സാഹചര്യത്തിൽ തീവ്രവാദികളുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണർക്ക് നേരെ കമാന്‍ഡോകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അമിത്‌ ഷാ വിശദീകരിച്ചു.

വാഹനത്തിലുണ്ടായിരുന്ന എട്ട് പേരിൽ ആറ് പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേർ ആർമിയുടെ ഹെൽത്ത് സെന്‍ററിൽ ചികിത്സയിലാണ്. നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ഞായറാഴ്‌ച നാഗാലാൻഡ് ഡിജിപിയും കമ്മിഷണറും സ്ഥലം സന്ദർശിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണ ചുമതല

സംഭവത്തിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണ ചുമതല നൽകിയെന്നും ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നും അമിത്‌ ഷാ വ്യക്തമാക്കി. ഞായറാഴ്‌ച മോൺ ജില്ലയിലെ അസം റൈഫിൾസിന്‍റെ ഓപ്പറേറ്റിങ് ഓഫീസിന് നേരെ ജനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടാകുകയും തുടർന്നുണ്ടായ വെടിവയ്‌പിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടെന്നും അമിത്‌ ഷാ പറഞ്ഞു.

സൈന്യത്തിന്‍റെ വെടിവയ്‌പ് രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

അതേ സമയം നാഗാലാന്‍ഡില്‍ സൈന്യത്തിന്‍റെ വെടിവയ്‌പ് രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്‌തവാന നടത്തണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു

'നാഗാലാൻഡിലെ മോൺ ജില്ലയിൽ ഡിസംബർ 4ന് ആറ് നിരപരാധികളായ സാധാരണക്കാരെ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷ സേന വെടിവച്ച് കൊന്ന സംഭവം വളരെ ഗൗരവമേറിയതും ദാരുണവുമാണ്. ഇതിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിന്‍റെ ഫലമായി എട്ട് സാധാരണക്കാരും ഒരു സുരക്ഷ ഉദ്യോഗസ്ഥനും മരണമടഞ്ഞു. വിഷയത്തില്‍ ആഭ്യന്തര മന്ത്രി ഇന്ന് പ്രസ്‌താവനയിറക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം,' മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രസ്‌താവന നടത്താൻ മന്ത്രിയോട് നിർദേശിക്കണമെന്നും ഖാര്‍ഗെ സ്‌പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

READ MORE:Nagaland Firing: നാഗാലാന്‍ഡില്‍ പ്രതിഷേധം കനക്കുന്നു; വെടിവയ്‌പിൽ മരണസംഖ്യ ഉയർന്നതായി ഗോത്രവിഭാഗം

ABOUT THE AUTHOR

...view details