ഉന്നാവോ: പെൺകുട്ടികളെ പീഡിപ്പിച്ചതിന് അധ്യാപകനെതിരെ കേസ്. ഉത്തർപ്രദേശ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനാണ് കേസെടുത്തത് (Child Commission files case). 7 മുതൽ 12 വയസ്സുവരെയുള്ള 18 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഉന്നാവോയിലെ ജൂനിയർ ഹൈസ്‌കൂളിലെ അധ്യാപകനെതിരെയാണ് (Case against school teacher) കേസെടുത്തത് (sexually harassing minor girls). പെൺകുട്ടികളുടെ പരാതിയിൽ കമ്മിഷൻ സംഘം സ്‌കൂളിലെത്തി മൊഴി രേഖപ്പെടുത്തി.
പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. സ്‌കൂളിലെ അധ്യാപകനായ രാജേഷ് കുമാറിനെതിരെ പെൺകുട്ടികൾ കമ്മിഷനിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം പ്രീതി ഭരദ്വാജ് സംഘത്തോടൊപ്പം സ്‌കൂളിലെത്തി.
അധ്യാപകനെതിരെ പീഡനം ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഭരദ്വാജ് പറഞ്ഞു. 18 പെൺകുട്ടികളുമായി സംസാരിച്ച് അവര്‍ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിച്ചു. 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമം.
പെൺകുട്ടികളെ ചോദ്യം ചെയ്‌ത ശേഷം കുറ്റാരോപിതനായ അധ്യാപകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഭരദ്വാജ് പറഞ്ഞു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. കേസ് അന്വേഷിച്ച ശേഷം കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തിയേക്കുമെന്നും കൂട്ടിചേര്‍ത്തു.
142 പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി സ്‌കൂൾ പ്രിൻസിപ്പാൾ: ഹരിയാനയിലെ ജിൻഡ് ജില്ലയിലെ സർക്കാർ സ്‌കൂളില്‍ വിദ്യാർഥികളെ പ്രിൻസിപ്പാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. പരാതിയുമായി രംഗത്തെത്തിയത് 142 പെൺകുട്ടികള്‍. ആറ് വർഷത്തിനിടെ സ്‌കൂളിലെ പല വിദ്യാർഥികളെയും ഇയാൾ പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം. പരാതിയുമായി രംഗത്തെത്തിയ 142 പെൺകുട്ടികളിൽ ഭൂരിഭാഗം പേരും പീഡനത്തിനിരയായവരും ബാക്കിയുള്ളവർ കുറ്റകൃത്യത്തിന് സാക്ഷികളാണെന്നും പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 31 ന് 15 ഓളം പെൺകുട്ടികൾ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ദേശീയ വനിത കമ്മിഷൻ, സംസ്ഥാന വനിത കമ്മിഷൻ എന്നിവർക്ക് കത്തയച്ചിരുന്നു. സെപ്‌റ്റംബർ 14 ന് ഹരിയാന വനിത കമ്മിഷൻ കത്ത് ജിൻഡ് പൊലീസിന് കൈമാറുകയും നടപടി സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തു. എന്നാൽ, ഒക്‌ടോബർ 30 നാണ് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്‌തത്. സംഭവത്തിൽ പൊലീസിനെതിരെ പരാതിക്കാർ രംഗത്തെത്തി. വിഷയത്തിൽ പൊലീസ് അപാകത കാണിച്ചെന്നും അതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കാലതാമസം ഉണ്ടായതെന്നുമായിരുന്നു ആക്ഷേപം.
ALSO READ:'142 പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി'; സർക്കാർ സ്‌കൂൾ പ്രിൻസിപ്പാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ
ലൈംഗിക പീഡനം അധ്യാപകൻ അറസ്‌റ്റിൽ: കർണാടകയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെ അറസ്‌റ്റ് ചെയ്‌തു. ദാവൻഗരെ ജില്ലയിലാണ് സംഭവം. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയായ അധ്യാപകനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവം നടന്ന് ഒരാഴ്‌ചയ്‌ക്ക് ശേഷം വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ലൈംഗികാതിക്രമം നേരിട്ടതായി പുറത്തറിഞ്ഞത്.
ALSO READ:പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപകൻ അറസ്‌റ്റിൽ