ഹൈദരാബാദ് : തെലങ്കാനയിൽ അപ്പാർട്ട്‌മെന്‍റിന്‍റെ പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം. ഹൈദരാബാദ് ഹയാത്ത്‌നഗർ ലെക്‌ചറേഴ്‌സ് കോളനിയിലെ അപ്പാർട്ട്‌മെന്‍റിൽ ഇന്നലെയാണ് അപകടം നടന്നത്. കർണാടക സ്വദേശിനിയായ ലക്ഷ്‌മിയാണ് (മൂന്ന്) മരിച്ചത്.
കൂലിപ്പണിക്കാരിയായ കുഞ്ഞിന്‍റെ അമ്മ ജോലിയ്‌ക്ക് വന്ന സമയത്ത് കുഞ്ഞിനെ പാർക്കിങ് ഗ്രൗണ്ടിൽ ഉറക്കി കിടത്തുകയായിരുന്നു. തുണികൊണ്ട് മറച്ചാണ് കുട്ടിയെ ഉറക്കി കിടത്തിയിരുന്നത്. ശേഷം ഇവർ തൊട്ടടുത്ത കെട്ടിടത്തിൽ ജോലിയ്‌ക്ക് പോവുകയായിരുന്നു. കുഞ്ഞ് ഉറങ്ങിക്കിടന്ന അപ്പാർട്ട്‌മെന്‍റിൽ താമസിക്കുന്ന എക്‌സൈസ് സബ് ഇൻസ്‌പെക്‌ടറുടെ കാറാണ് അപകടമുണ്ടാക്കിയത്.
ഇവരുടെ ഭർത്താവ് ഹരി രാമകൃഷ്‌ണ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിലൂടെ അബദ്ധത്തിൽ കയറി ഇറങ്ങുകയായിരുന്നു. കുട്ടിയെ തുണികൊണ്ട് മറച്ചിരുന്നതിനാൽ ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഹരി കൃഷ്‌ണൻ സംഭവത്തിൽ പൊലീസിന് നൽകിയ വിശദീകരണം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
കല്ല് തലയിൽ വീണ് കുഞ്ഞ് മരിച്ചു :കഴിഞ്ഞ മാസം തെലങ്കാനയിലെ ഹുസ്‌നാബാദിൽ കല്ല് തലയിൽ വീണ് രണ്ടര വയസുകാരൻ മരണപ്പെട്ടിരുന്നു. കട്‌കൂർ സ്വദേശികളായ ദേവുനൂരി ശ്രീകാന്ത്, രജിത ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. മേൽക്കൂരയുടെ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഭാരം കുറഞ്ഞ മരക്കഷണം കാറ്റിൽ പറക്കാതിരിക്കാൻ വീട്ടുകാർ അതിന് മുകളിൽ കല്ല് കയറ്റി വച്ചിരുന്നു. എന്നാൽ ഭക്ഷണം തേടി ഇവരുടെ വീട്ടിനുള്ളിലേക്ക് കുരങ്ങുകൾ കയറി.