അമരാവതി : ആന്ധ്രയിലെ മാർക്കപുരം തിപ്പായ പാലത്തിന് സമീപം ദേശീയപാതയില്‍ ട്രക്കും കാറും കൂട്ടിയിച്ച് കത്തി മൂന്ന് പേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. ഓടുന്നതിനിടെ കാറിന്‍റെ ടയര്‍ പൊട്ടി എതിരെ വന്ന ട്രക്കിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ട്രക്കുമായി ഇടിച്ച് കാര്‍ കത്തി ; മൂന്ന് പേര്‍ വെന്തുമരിച്ചു - ആന്ധ്ര പ്രദേശ് അപകടം
ഇടിക്ക് പിന്നാലെ കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്ന മൂന്നംഗ സംഘമാണ് വെന്തുമരിച്ചത്
ആന്ധ്രയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചു മൂന്ന് പേര്‍ വെന്തു മരിച്ചു
ഇടിക്ക് പിന്നാലെ കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘമാണ് വെന്തുമരിച്ചത്. ഇവര്‍ ചിറ്റൂരിലെ ബകാരപേട്ട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.