മുംബൈ: മഹാരാഷ്‌ട്ര ബാന്ദ്ര - വർളി കടൽപ്പാതയിൽ അമിതവേഗത്തിലെത്തിയ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി അഞ്ച് പേർ മരിച്ചു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച പുലർച്ചെ 3.30ഓടെയാണ് അപകടം നടന്നത്.
മുംബൈയില്‍ അമിതവേഗത്തിലെത്തിയ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി അഞ്ച് മരണം - നാല് കാറുകളും ഒരു ആംബുലൻസും കൂട്ടിയിടിച്ചു
നാല് കാറുകളും ഒരു ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടം. 13 പേർക്ക് പരിക്കേറ്റു.
അമിതവേഗത്തിലെത്തിയ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി അഞ്ച് മരണം
റോഡിൽ തൊട്ട് മുൻപ് ഒരപകടം നടന്നിരുന്നു. ഇതിൽ പരിക്കേറ്റവരെ ബാന്ദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാട്ടുകാരും ആംബുലൻസും ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളുലേക്കും ആംബുലൻസിലേക്കും ഇടിച്ചുകയറുകയായിരുന്നു.
Last Updated : Oct 5, 2022, 10:56 AM IST