ന്യൂഡല്‍ഹി :വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. അർജൻഗഡ് മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. ഗുരുഗ്രാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനെയാണ് ഇടിച്ചിട്ടത്.
ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കാര്‍ ഡ്രൈവര്‍ : വീഡിയോ പുറത്ത് - കാര്‍ ഡ്രൈവറുടെ വാക്ക് തര്‍ക്കം
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു
പിറകെയെത്തിയ കാറിലെ ഡ്രൈവര്‍ അശ്രദ്ധമായി വാഹനമോടിക്കുകയും തങ്ങളോട് അനാവശ്യമായി തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നുവെന്ന് ബൈക്ക് യാത്രികന്‍ പറയുന്നു. ശേഷം മറ്റൊരു ബൈക്കില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തു.
സംഭവത്തെ തുടര്‍ന്ന് വേഗത കുറച്ചെങ്കിലും കാര്‍ ഡ്രൈവര്‍ വേഗത കൂട്ടി തന്നെ ഇടിച്ചുതെറിപ്പിച്ച് പോകുകയായിരുന്നെന്നും യാത്രികന്‍ വിശദീകരിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രികനോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇടിച്ചിട്ട വാഹനം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.