ന്യൂഡല്‍ഹി:കാഞ്ചവാലയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. അപകടത്തിനിടെ കാറിന്‍റെ ബോണറ്റില്‍ കുടുങ്ങിയ യുവാവിനെ 300 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കൈലാഷ് ഭട്‌നാഗറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുമിത് ഖാരിയെ ഗുരുതര പരിക്കുകളോടെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യപിച്ച് കാറോടിച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ടു; ബോണറ്റില്‍ കുടുങ്ങിയ യുവാവിനെ 300 മീറ്റര്‍ വലിച്ചിഴച്ചു; യുവാവിന് ദാരുണാന്ത്യം - ഡല്‍ഹിയില്‍ വാഹനാപകടം
വ്യാഴാഴ്‌ചയാണ് കാഞ്ചവാലയില്‍ കാര്‍ സ്‌കൂട്ടറിനെ ഇടിച്ചിട്ടത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കൈലാഷ് ഭട്‌നാഗര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് തെറിച്ച് വീണു. കൈലാഷിന്‍റെ തല വിന്‍ഡ്ഷീലിഡിനും ബോണറ്റിനും ഇടയില്‍ കുടുങ്ങി. സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
വ്യാഴാഴ്‌ച പുലര്‍ച്ചെ പൊലീസ് പട്രോളിങിനിടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ മുന്നിലുള്ള സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഉഷ രംഗ്‌നാനി പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സുമിത് റോഡിലേക്ക് തെറിച്ച് വീഴുകയും കൈലാഷ് ബോണറ്റില്‍ വന്ന് വീഴുകയും ചെയ്‌തു. ബോണറ്റില്‍ വീണതോടെ കൈലാഷിന്‍റെ തല വിന്‍ഡ്ഷീലിഡിനും ബോണറ്റിനും ഇടയില്‍ കുടുങ്ങി. എന്നാല്‍ കാര്‍ നിര്‍ത്താതെ യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു.
അമിത വേഗത്തില്‍ ഓടിച്ച് പോയ കാര്‍ പൊലീസെത്തി തടഞ്ഞു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. രണ്ട് പേരെ പൊലീസ് പിടികൂടി. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഈര്‍ജിതമാക്കിയിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.