കർണാൽ : ഹരിയാനയിലെ കർണാലിൽ അമിത വേഗത്തിലെത്തിയ കാർ മൂന്ന് സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാലിലെ സായ് മന്ദിർ റോഡിലെ സെക്ടർ ആറിൽ ഇന്നലെയാണ് സംഭവം.
സെക്ടർ ആറ് നിവാസികളായ അഞ്ജു, ശശി പഹ്വ എന്നിവരാണ് മരിച്ചത്. പ്രദേശത്തെ താമസക്കാരായ മൂന്ന് സ്ത്രീകൾ ഇന്നലെ വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് പിറകലൂടെ അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. അപകട വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കർണാലിലെ കൽപന ചൗള മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരണപ്പെട്ടു.
വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.സംഭവ സമയത്ത് മഴയും അമിത വേഗതയും കാരണം വാഹനത്തിന്റെ നമ്പർ ആർക്കും രേഖപ്പെടുത്താൻ കഴിഞ്ഞില്ല. പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അമിത വേഗതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലിരുന്ന് യുവാക്കൾ റീൽ എടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് ആളുകൾ പറയുന്നത്.
രാജസ്ഥാനിർ ട്രാക്ടർ ട്രോളി മറിഞ്ഞു, 9 മരണം : ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർ സഞ്ചരിച്ച ട്രാക്ടർ ട്രോളി തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ 25 പേർ പരിക്കേറ്റ് ഉദയ്പൂർവതി ആശുപത്രിയിൽ ചികിത്സയിലാണ്. ചിലർ ഗുരുതരാവസ്ഥയിലാണ്. ജുൻജുനുവിലെ ഉദയ്പൂർവതി പ്രദേശത്തെ മൻസ മാതാ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് അധികൃതർ പറയുന്നത്.
Also read :ഭക്തർ സഞ്ചരിച്ച ട്രാക്ടർ ട്രോളി തോട്ടിലേക്ക് മറിഞ്ഞു; 9 മരണം, 25 പേർക്ക് പരിക്ക്