ന്യൂഡൽഹി: ഷഹീൻബാഗിലെ പൊളിക്കൽ നടപടിക്കെതിരെ ഹര്‍ജി നല്‍കിയ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സംഭവത്തിൽ എന്തിനാണ് സിപിഎം ഹർജി നൽകിയതെന്ന് സുപ്രീം കോടതി ചോദിച്ചു. രാഷ്‌ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതിയെന്നും സുപ്രീം കോടതി വിമർശിച്ചു.
രാഷ്‌ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി; സിപിഎമ്മിന് സുപ്രീംകോടതിയുടെ വിമർശനം - ഷഹീൻബാഗ് പൊളിക്കൽ നടപടി
പ്രശ്നം ഉണ്ടെങ്കിൽ ഷഹീൻബാഗിലെ ആളുകള്‍ ഹർജി തരട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു
പ്രശ്നം ഉണ്ടെങ്കിൽ ഷഹീൻബാഗിലെ ആളുകള്‍ ഹർജി തരട്ടെ. സിപിഎമ്മിന്‍റെ എന്ത് മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടത്. വഴിയോരക്കച്ചവടക്കാർ കൈയേറ്റം നടത്തുകയാണെങ്കിൽ ഒഴിപ്പിക്കും. ജഹാഗീർപുരിയിൽ ഇടപെട്ടത് കെട്ടിടങ്ങൾ പൊളിച്ചതിനാലാണെന്നും കോടതി പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികളുടെ കാര്യത്തിൽ തങ്ങള്‍ ഇടപെടുന്നില്ല. വിഷയത്തിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
ഡൽഹി ജഹാംഗീർപുരിക്ക് പിന്നാലെയാണ് ഷഹീൻബാഗിലും മുനിസിപ്പൽ കോർപറേഷന്‍ ഇടിച്ചുനിരത്തൽ നടപടി ആരംഭിച്ചത്. ജെസിബികളുമായി വന്‍ ഉദ്യോഗസ്ഥ സംഘമാണ് ഷഹീന്‍ബാഗില്‍ എത്തിയത്. എന്നാൽ തടിച്ചു കൂടിയ ജനക്കൂട്ടം കോർപറേഷന്‍ നടപടി തടഞ്ഞു. നിലത്തു കിടന്നു പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ കോർപറേഷൻ കൊണ്ടുവന്ന ബുൾഡോസർ തടയുകയും ചെയ്‌തിരുന്നു.