അനകപ്പള്ളി :ആന്ധ്രാപ്രദേശിലെ അനകപ്പിള്ളിയിൽ ട്രക്കിൽ കടത്താൻ ശ്രമിച്ച 1169.3 കിലോ കഞ്ചാവ് പിടികൂടി. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ടാറ്റ ട്രക്ക് വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുന്നതിനിടെ ഗൊബ്ബൂരിൽ നിന്നാണ് പിടികൂടിയത്. ട്രക്കിൽ നിന്നും പിടികൂടിയ കഞ്ചാവിന് 2.33 കോടി രൂപ വിലവരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു.
ട്രക്കിൽ കടത്താൻ ശ്രമിച്ചത് 1169 കിലോ കഞ്ചാവ് ; പിടിച്ചത് കോടികള്‍ വിലമതിക്കുന്ന ലോഡ് - അനകപ്പിള്ളി ഗൊബ്ബൂർ കഞ്ചാവ് പിടികൂടി
ട്രക്കിൽ വൻതോതിൽ കഞ്ചാവ് അടങ്ങിയ ചാക്കുകെട്ടുകൾ കണ്ടതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്
ട്രക്കിൽ കടത്താൻ ശ്രമിച്ച 1169.3 കിലോ കഞ്ചാവ് പിടികൂടി
ഗോബ്ബൂരിൽ വച്ച് അപകടത്തിൽപ്പെട്ട ട്രക്കിൽ വൻതോതിൽ കഞ്ചാവ് അടങ്ങിയ ചാക്കുകെട്ടുകൾ കണ്ടതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് ഡിആർഐ വിഭാഗത്തില്‍ വിവരമറിയിച്ചതോടെ സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തി കഞ്ചാവ് അടങ്ങിയ ചാക്കുകെട്ടുകളാണെന്ന് സ്ഥിരീകരിച്ചു.
ട്രക്കടക്കം പിടിച്ചെടുത്തതായി വിശാഖപട്ടണം റീജ്യണല്‍ ഡിആർഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.