പനാജി :ഗോവയില്‍ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ 39 പേര്‍ കോടീശ്വരര്‍. സ്ഥാനാര്‍ഥികളില്‍ 62 പേര്‍ വന്‍ വ്യവസായികളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രൂപീകരിക്കപ്പെട്ട അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് (എഡിആര്‍) ആണ് പഠനം പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച രേഖയുടെ അടിസ്ഥാനത്തിലാണിത്. ഗോവയില്‍ ഇത്തവണ വിജയിച്ച 40ല്‍ 39 സ്ഥാനാര്‍ഥികളും കോര്‍പ്പറേറ്റുകള്‍ ആണെന്ന് റിപ്പോര്‍ട്ടിലുണ്ട്. റവല്യൂഷണറി ഗോവൻസ് പാർട്ടിയുടെ ഒരു നേതാവ് മാത്രമാണ് കോടീശ്വരനല്ലാത്തത്. 40 അസംബ്ലി മണ്ഡലങ്ങളില്‍ 301 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടിയത്.
ഉത്പൽ പരീക്കർ സ്വതന്ത്രന്‍ ബിജെപി സ്ഥാനാര്‍ഥികളാണ് കോടീശ്വരന്മാരില്‍ ഏറെയും. 2017ല്‍ സംസ്ഥാനത്ത് വിജയിച്ച 40ല്‍ 40 എം.എല്‍എമാരും കോടീശ്വരന്മാരായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥികളാണ് ഇതില്‍ ഏറെയും. ബി.ജെ.പി (20),കോണ്‍ഗ്രസ് (11), സ്വതന്ത്രര്‍ (3), മഹാരാഷ്ട്രവാദി ഗോമന്തക് (2), ആം ആദ്മി പാര്‍ട്ടി (2), ഗോവി ഫോര്‍വേഡ് പാര്‍ട്ടി (1) എന്നിങ്ങനെയാണ് കണക്ക്.
Also Read: 'പീഡനക്കേസ് പ്രതികള്‍ക്കും ക്രിമിനലുകള്‍ക്കും മാത്രമാണോ, എന്തുകൊണ്ട് എനിക്ക് സീറ്റില്ല' ; ബിജെപിയെ വെട്ടിലാക്കി മനോഹര്‍ പരീഖറിന്‍റെ മകന്‍
20 ശതമാനം സ്ഥാനാർഥികൾക്ക് 20 മില്യണിനും 50 മില്യണിനും ഇടയിലാണ് ആസ്തി. ബാക്കിയുള്ള 5 ശതമാനം സ്ഥാനാർഥികൾക്ക് 10 മില്യണിനും 20 മില്യണിനും ഇടയിൽ ആസ്തിയുണ്ട്.
നിയമസഭയിലെ 40 എംഎൽഎമാരിൽ 30 പേർക്കും അഞ്ച് കോടിയിലധികം ആസ്തിയുണ്ട്. ബാക്കിയുള്ള 8 സ്ഥാനാർഥികൾക്ക് 2 കോടി മുതൽ 5 കോടി രൂപ വരെ ആസ്തിയുണ്ട്. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
ലക്ഷ്മികാന്ത് പർസേക്കർ സ്വതന്ത്രൻ എം.എല്‍.എമാരുടെ ആസ്തികള്‍
ബി.ജെ.പിയുടെ 20 സ്ഥാനാർഥികളുടെ ആകെ ആസ്തി 15.32 കോടിയാണ്. കോൺഗ്രസിന്‍റെ 11 സ്ഥാനാർഥികളുടെ ആകെ ആസ്തി 31.26 കോടിയും. മഹാരാഷ്ട്രവാദി ഗോമന്തകിന്‍റെ രണ്ട് സ്ഥാനാർഥികളുടെ ആകെ ആസ്തി 14.30 കോടിയാണ്. എഎപിയുടെ രണ്ട് സ്ഥാനാർഥികളുടെ ആകെ ആസ്തി 8.67 കോടിയുമാണ്.
വിജയിച്ച സ്ഥാനാര്‍ഥികളില്‍ ഏറ്റവും വലിയ ധനികര്‍ കോൺഗ്രസ് സ്ഥാനാർഥികളായ ഡെലീല മൈക്കിൾ ലോബോയും മൈക്കിൾ വിൻസെന്റ് ലോബോയുമാണ്. സിലോം മണ്ഡലത്തിലെ ദലൈലക്ക് 92.9 കോടിയാണ് ആസ്തി. മൂന്നാമത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ബിച്‌ലോം മണ്ഡലത്തില്‍ നിന്നുള്ള ഡോ ചന്ദ്രകാന്ത് ഷെട്ടിയാണ്. 59 കോടിയാണ് ഇദ്ദേഹത്തിന്‍റെ ആസ്തി.