ജയ്‌പൂർ: ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ആരോഗ്യപ്രശ്‌നമാണ് ക്യാൻസർ. വളരെയധികം മാനസിക പ്രശ്‌നങ്ങളിലൂടെയാണ് ക്യാൻസർ രോഗികൾ കടന്നു പോകുക. ക്യാൻസർ രോഗികള്‍ക്ക് സാധാരണയായി കീമോതെറാപ്പിയിലൂടെയാണ് ചികിൽസ നല്‍കി വരുന്നത്. എന്നാല്‍ കീമോതെറാപ്പിയുടെ ഒരു പാര്‍ശ്വഫലമാണ് അതിവേഗം മുടി കൊഴിയുക എന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ജീവോപായം തന്നെ നേരിടുന്ന അസുഖമുള്ള രോഗികള്‍ക്ക് ഇരട്ടി വേദനയാണ് മുടി കൊഴിച്ചിലിലൂടെ ഉണ്ടാകുന്നത്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമായ രോഗികള്‍ക്ക്.
ക്യാൻസർ; കീമോതെറാപ്പി കൊണ്ട് മുടി നഷ്ടപ്പെടുന്നതിന് പ്രതിവിധി എന്നാല്‍ ജയ്പൂരില്‍ ഇന്‍വെന്‍റീവ് ഹെല്‍പ്പിങ് ഹാന്‍ഡ് സൊസൈറ്റി എന്ന സാമൂഹിക സംഘടന ക്യാൻസർ ചികിത്സയിലൂടെ മുടി കൊഴിയുന്ന കുട്ടികള്‍ക്കും മറ്റും സമാശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കി വരുന്നു. ആളുകളോട് മുടി സംഭാവന ചെയ്യുവാന്‍ ഈ സംഘടന അഭ്യര്‍ഥിക്കുന്നു. അതിനു ശേഷം അങ്ങനെ ലഭിക്കുന്ന മുടി ഉപയോഗിച്ച് വിഗ്ഗുകള്‍ ഉണ്ടാക്കി അത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്‍കുന്നു.
രോഗം മൂലം പ്രയാസത്തില്‍ കഴിയുന്ന ഈ രോഗികള്‍ക്ക് മുടി കൊഴിച്ചില്‍ കൂടി ഉണ്ടാകുന്നതോടെ വിഷാദത്തിന്റെ വെറൊരു തലത്തിലേക്ക് അവര്‍ എത്തിച്ചേരുന്നു. കുട്ടികളുടെ കാര്യത്തില്‍ സുഹൃത്തുക്കളും മറ്റും കളിയാക്കുന്നത് അവര്‍ക്ക് വലിയ വിഷമമുണ്ടാക്കും. അര്‍ബുദത്തിന്റെ ചികിത്സകള്‍ മൂലമാണ് അവരുടെ മുടി കൊഴിഞ്ഞുപോകുന്നതും പിന്നീട് തിരിച്ചു വരാതിരിക്കുന്നതും എന്നുള്ള കാര്യം അവര്‍ക്ക് ബോധ്യമാകുന്നില്ല. ഇതിനുള്ള പരിഹാരമായാണ് വിഗ്ഗുകള്‍ ഉണ്ടാക്കി ഇത്തരം കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നതെന്ന് ഇന്‍വെന്റീവ് ഹെല്‍പ്പിങ് ഹാന്‍ഡ് സൊസൈറ്റിയുടെ ഡയറക്ടര്‍ ഹിമാന്‍ഷി ഗലോട്ട് പറയുന്നു. ഹിമാന്‍ഷിയുടെ മകള്‍ കാശ്വനിയും അമ്മയോടൊപ്പം ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. കാശ്വനിയും തന്റെ മുടികള്‍ ഈ സേവനത്തിനു വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്.
സംഗീതം...
കീമോതെറാപ്പി കൊണ്ട് മുടി നഷ്ടപ്പെടുന്നത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. അത് അവര്‍ക്ക് അങ്ങേയറ്റം വൈകാരികമായ വിഷമം ഉണ്ടാക്കുന്നു. അത് വിഷാദത്തിന് വരെ കാരണമായി മാറിയേക്കാം. അതുകൊണ്ട് നമുക്ക് അത്തരം രോഗികളെ പിന്തുണയ്‌ക്കേണ്ടത് അതിപ്രധാനമാണ്. എന്നാൽ രോഗികളെ വരുതിയിലാക്കാനും രോഗശാന്തിക്കും മരുന്നു മാത്രമല്ല സാധ്യമായ എല്ലാ വഴികളും വൈദ്യശാസ്‌ത്രം പരീക്ഷിക്കാറുണ്ട്. മരുന്നുകൾ പരാജയപ്പെടുന്നിടത്ത് മറ്റ് ചികിത്സാ രീതികളും വിജയിച്ച ചരിത്രം വൈദ്യശാസ്‌ത്രത്തിന് പറയാനുണ്ട്. അത്തരത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് സംഗീതം. ആഗോളതലത്തിൽ പല രോഗങ്ങൾക്കും സംഗീത ചികിത്സ പ്രയോജനപ്പെടുത്തി വരുന്നുണ്ട്.