ചെന്നൈ: പത്മ അവാർഡ് ജേതാവും സീനിയർ ഗൈനക്കോളജിസ്‌റ്റും അഡയാർ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർപേഴ്‌സണുമായ ഡോ. വി. ശാന്ത(93) അന്തരിച്ചു.ചൊവ്വാഴ്‌ച രാവിലെയാണ് അന്ത്യം സംഭവിച്ചത് . നെഞ്ചുവേദനയെത്തുടർന്ന് ഇന്നലെ രാത്രി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട് സ്ഥാപകയും പത്മ അവാർഡ് ജേതാവുമായ ഡോ. വി.ശാന്ത അന്തരിച്ചു
ഡോ. വി.ശാന്ത പത്മശ്രീ (1986), പത്മ ഭൂഷൺ (2006) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.
ഗുണനിലവാരമുള്ള കാൻസർ ചികിത്സ എല്ലാ രോഗികൾക്കും ലഭ്യമാക്കുന്നതിന് വേണ്ടി ഡോ. വി. ശാന്ത ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു. ചെന്നൈ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ (ഡബ്ല്യുഐഎ) ചെയർ പേഴ്‌സണും എക്‌സിക്യൂട്ടീവ് ചെയർ പേഴ്‌സണുമായിരുന്നു ഡോ. വി.ശാന്ത. ക്യാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗപ്രതിരോധത്തെ കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്‌ദ്ധരെയും ശാസ്‌ത്രജ്ഞരെയും സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഡോക്‌ടർ തന്‍റെ 50 വർഷത്തിലധികമായുള്ള മെഡിക്കൽ ജീവിതം മാറ്റി വച്ചിരുന്നതായി അഡയാർ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചു. പത്മശ്രീ (1986), പത്മ ഭൂഷൺ (2006), പത്മവിഭുഷൺ, റാമോൺ മഗ്‌സസെ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.