ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയത് തങ്ങൾക്ക് ലഭിച്ച രാഷ്ട്രീയ വിജയമാണെന്ന് കർഷക സംഘടനകൾ. കർഷക സമരത്തിന് ആഗോളത്തലത്തിൽ ലഭിച്ച പിന്തുണയുടെ ഭാഗമായിട്ടാണ് ബോറിസ് ജോൺസന്‍റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയത്. ജനുവരി 26 ന് കർഷകരുടെ ട്രാക്ടർ പ്രതിഷേധ മാർച്ചും, പ്രതിഷേധ പരിപാടികളും കണക്കിലെടുത്താണ് യുകെ പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കിയതെന്നും തീർച്ചയായും ഇത് കർഷകരുടെ വലിയ വിജയമാണെന്നും സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശനം റദ്ദാക്കിയത് തങ്ങളുടെ വിജയമെന്ന് കർഷക സംഘടനകൾ - കർഷക സംഘടനകൾ
കർഷക സമരത്തിന് ആഗോളത്തലത്തിൽ ലഭിച്ച പിന്തുണയുടെ ഭാഗമായിട്ടാണ് ബോറിസ് ജോൺസന്‍റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയത്തെന്ന് കർഷക സംഘടനകൾ
ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശനം റദ്ദാക്കിയത് തങ്ങളുടെ വിജയമെന്ന് കർഷക സംഘടനകൾ
റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പങ്കെടുക്കേണ്ടതായിരുന്നു, എന്നാൽ യുകെയിൽ വർധിച്ചുവരുന്ന ആരോഗ്യ പ്രതിസന്ധിയെത്തുടർന്ന് സന്ദർശനം റദ്ദാക്കിയെന്നാണ് ഔദ്യോഗിക അറിയിപ്പ്.