ടിവി, ഫ്രിഡ്‌ജ്, ബൈക്ക് എന്നിവയുള്ളവരാണെങ്കിൽ ബിപിഎൽ കാർഡ് റദ്ദാക്കും - ദേശിയ വാർത്ത
മാർച്ച് 31 ആണ് കാർഡ് തിരികെ നൽകാനുള്ള അവസാന തീയതി
ബെംഗളൂരു: ടിവി, ഫ്രിഡ്‌ജ് , ബൈക്ക് എന്നിവയുള്ളവരാണെങ്കിൽ ബിപിഎൽ കാർഡ് റദ്ദാക്കുമെന്ന് കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് കാട്ടി. ബിപിഎൽ കാർഡ് വേണമെങ്കിൽ ചില മാനദണ്ഡങ്ങളുണ്ട്. അതിൽ പ്രധാനമായും അഞ്ച് ഏക്കറിൽ കൂടുതൽ ഭൂമി, മോട്ടോർ സൈക്കിൾ, ടിവി, ഫ്രിഡ്ജ് എന്നിവ പാടില്ല. ഇവയുള്ളവർ ബിപിഎൽ കാർഡ് ഉടൻ തന്നെ തിരികെ നൽകേണ്ടിവരുമെന്നും ഉമേഷ് കട്ടി പറഞ്ഞു. കൂടാതെ 1,25,000 പുറത്ത് വരുമാനമുള്ളവരോ സർക്കാർ, സർക്കാരിതര ഉദ്യോഗസ്ഥരോ ബിപിഎൽ കാർഡ് കൈവശം വെച്ചിട്ടുണ്ടെങ്കിൽ ഉടൻ തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാർച്ച് 31 ആണ് കാർഡ് തിരികെ നൽകാനുള്ള അവസാന തീയതി.