പട്‌ന: വിസ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ച കാനഡ സ്വദേശിനി പിടിയിൽ. ബിഹാറിലെ ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലേക്ക് പോകുന്ന ബസിൽ നിന്നാണ് 26കാരിയായ ഒന്‍റാറിയോ സ്വദേശിയെ അറസ്റ്റ് ചെയ്തതെന്ന് എമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നേപ്പാളിൽ നിന്നും യുവതി റക്സോൾ അതിർത്തിയിൽ എത്തിയതായി എമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിസയില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച കാനഡ സ്വദേശിനി പിടിയിൽ
ബിഹാറിലെ ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലേക്ക് പോകുന്ന ബസിൽ നിന്നാണ് 26 കാരിയായ ഒന്‍റാറിയോ സ്വദേശിയെ അറസ്റ്റ് ചെയ്തതെന്ന് എമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിസ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിച്ച കനേഡിയൻ സ്വദേശി പിടിയിൽ
ഇവരുടെ പക്കൽ നിന്നും പാസ്‌പോർട്ട്, കാമറ, വീഡിയോ റെക്കോഡർ എന്നിവ പൊലീസ് പിടിച്ചെടുത്തു. വളരെക്കാലം മുമ്പ് ഇന്ത്യ സന്ദർശിച്ചതായും 2020 ജനുവരിയിൽ വിസ ആവശ്യപ്പെട്ടുള്ള ഓൺലൈൻ അഭ്യർഥന കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നിരസിക്കുകയും ചെയ്തതായി യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞു. ഹിമാചൽ പ്രദേശ്, ബെംഗളൂരു, ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നേരത്തെ സന്ദർശിച്ചതായി യുവതി പറഞ്ഞു.