ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിൻ ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലഫോണിലൂടെ ബന്ധപ്പെട്ടു. മറ്റ് പല രാജ്യങ്ങളിലും കൊവിഡ് പ്രതിരോധത്തിൽ സഹായം നൽകിയതു പോലെ കാനഡയ്‌ക്കും സഹായം എത്തിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യൻ വാക്‌സിൻ ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി - ജസ്റ്റിൻ ട്രൂഡോ
മറ്റ് പല രാജ്യങ്ങളിലും കൊവിഡ് പ്രതിരോധത്തിൽ സഹായം നൽകിയതുപോലെ കാനഡയ്‌ക്കും സഹായം എത്തിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

"എന്‍റെ സുഹൃത്ത് ജസ്റ്റിൻ ട്രൂഡോയിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചതിൽ സന്തോഷമുണ്ട്. കാനഡ ആവശ്യപ്പെടുന്ന കൊവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നതിന് ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹത്തിന് ഞാൻ ഉറപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക രംഗം തുടങ്ങി മറ്റ് പ്രധാന വിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരാനും ഞങ്ങൾ സമ്മതിച്ചു'' എന്ന് മോദി ട്വീറ്റ് ചെയ്‌തു.
ലോകം കൊറോണയ്‌ക്ക് മുന്നിൽ പിടിച്ചു നിന്നെങ്കിൽ അതിന് പിന്നിൽ ഇന്ത്യയുടെ മെഡിക്കൽ രംഗവും സംഭരണ ശേഷിയും ഒപ്പം നരേന്ദ്രമോദിയുടെ നേതൃപാടവവുമാണന്ന് ട്രൂഡോ പറഞ്ഞു.