കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്താനുള്ള നീക്കം; വോട്ടിങിലൂടെ ഐക്യകണ്‌ഠേനെ നടപടി തടഞ്ഞ് കനേഡിയൻ പാർലമെന്‍ററി കമ്മിറ്റി - സിബിഎസ്‌എസ്‌

കൃത്രിമ അഡ്‌മിഷന്‍ ലെറ്ററുകളുമായെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്താന്‍ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് തീരുമാനിക്കുന്നത്

Canadian Parliamentary Committee  unanimously voted  Indian students deportation  Indian student  fraudulent college admission letters  admission letters  ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്താനുള്ള നീക്കം  ഐക്യകണ്‌ഠേനയുള്ള വോട്ടിങിലൂടെ  കനേഡിയൻ പാർലമെന്‍ററി കമ്മിറ്റി  പാർലമെന്‍ററി കമ്മിറ്റി  കൃത്രിമ അഡ്‌മിഷന്‍ ലെറ്ററുകളുമായെത്തി  ടൊറന്‍റോ  കാനഡ  സിബിഎസ്‌എസ്‌  ഇന്ത്യന്‍ വിദ്യാര്‍ഥി
ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്താനുള്ള നീക്കം; നടപടിയെ ഐക്യകണ്‌ഠേനയുള്ള വോട്ടിങിലൂടെ തടഞ്ഞ് കനേഡിയൻ പാർലമെന്‍ററി കമ്മിറ്റി

By

Published : Jun 8, 2023, 10:55 PM IST

ടൊറന്‍റോ (കാനഡ):വിദ്യാഭ്യാസ ഉപദേഷ്‌ടാക്കളാൽ കബളിപ്പിക്കപ്പെട്ട് കൃത്രിമ അഡ്‌മിഷന്‍ ലെറ്ററുകളുമായെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്താനുള്ള കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്‌എസ്‌) നടപടിയെ വോട്ടിങിലൂടെ തടഞ്ഞ് കനേഡിയൻ പാർലമെന്‍ററി കമ്മിറ്റി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്തണമെന്ന സിബിഎസ്‌എസിന്‍റെ തീരുമാനത്തെ കനേഡിയൻ പാർലമെന്‍ററി കമ്മിറ്റി ഐക്യകണ്‌ഠേന വോട്ട് ചെയ്‌താണ് തടഞ്ഞത്. അതേസമയം ഉപദേഷ്‌ടാക്കള്‍ കാരണം കബളിപ്പിക്കപ്പെട്ട് കാനഡയിലെത്തിയ 700 ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്താനായിരുന്നു സിബിഎസ്‌എസ്‌ തീരുമാനം. ഈ വിദ്യാർഥികൾ മാർച്ചിൽ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

നാടുകടത്തലിനെതിരെ വോട്ടിങിലൂടെ ഒന്നിച്ച്:വിദ്യാര്‍ഥികളെ മടക്കിയയ്‌ക്കുന്ന നീക്കത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായി സർവകക്ഷി ഇമിഗ്രേഷൻ കമ്മിറ്റി ഏകകണ്‌ഠമായി വോട്ട് ചെയ്‌തതായി പ്രാദേശിക മാധ്യമമായ ടൊറന്‍റോ സ്‌റ്റാർ ന്യൂസ്പേപ്പര്‍ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇന്ത്യയിൽ നിന്നുള്ള 700 വിദ്യാർഥികൾക്ക് ഉള്‍പ്പടെ മാനുഷിക പരിഗണനയോടെയോ അല്ലെങ്കിൽ റെഗുലറൈസേഷൻ പ്രോഗ്രാമിലൂടെയോ സ്ഥിരതാമസത്തിനുള്ള ഒരു ബദൽ പാത കണ്ടെത്തി നല്‍കാനും കമ്മിറ്റി സിബിഎസ്‌എയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടില്‍ പറയുന്നുണ്ട്. വിദ്യാർഥികളെ 'വഞ്ചനയുടെ ഇരകള്‍' എന്ന് വിശേഷിപ്പിച്ച് നിയമജ്ഞന്‍ കൂടിയായ ജെന്നി ക്വാനാണ് ഈ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചത്.

Also read:താത്‌കാലിക അന്താരാഷ്‌ട്ര തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കും ജോലിക്ക് അവസരം: സുപ്രധാന നീക്കവുമായി കാനഡ

പ്രതികരണങ്ങള്‍ ഇങ്ങനെ: ആദ്യഘട്ടമെന്ന നിലയിൽ ഈ നടപടി തികച്ചും ആവശ്യവും അനിവാര്യവുമാണ്. വിദ്യാർഥികൾ വഞ്ചനയുടെ ഇരകളാണ്, അവര്‍ ഇനിയും ശിക്ഷിക്കപ്പെടരുത്. ഈ വിദ്യാർഥികളില്‍ പലരെയും ഞാൻ കണ്ടുമുട്ടി, അവരെല്ലാം തന്നെ നിലവില്‍ ഭയാനകമായ അവസ്ഥയിലാണെന്നും ജെന്നി ക്വാനിനെ ഉദ്ധരിച്ച് ടൊറന്‍റോ സ്‌റ്റാർ റിപ്പോര്‍ട്ട് ചെയ്‌തു. അവർക്ക് പണം നഷ്‌ടപ്പെട്ടുവെന്നും അവർ ഭീതിയിലാണുള്ളതെന്നും പറഞ്ഞ അദ്ദേഹം, ഇവരില്‍ ചിലര്‍ക്കെല്ലാം നാടുകടത്താനുള്ള ഉത്തരവുകള്‍ ലഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്എയുമായുള്ള കൂടിക്കാഴ്‌ചകളില്‍ മറ്റു ചിലർക്ക് ഒരു തീര്‍പ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആ വിദ്യാർഥികളോട് സഹാനുഭൂതി വേണമെന്ന് വ്യക്തമാക്കി ലിബറല്‍ എംപി ഷഫ്ഖത്ത് അലിയും രംഗത്തെത്തി. നിരപരാധികളായ വിദ്യാർഥികളുടെ കാര്യത്തില്‍ സാഹചര്യം മുതലെടുക്കരുതെന്നും ഈ വിഷയത്തിൽ രാഷ്‌ട്രീയം കളിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാനഡയുമായി ഇടപെട്ട് ഇന്ത്യ:കനേഡിയൻ അധികൃതരുമായി ഈ വിഷയം ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അറിയിച്ചിരുന്നു. വിദ്യാർഥികളെ വഴിതെറ്റിച്ചവരുണ്ടെങ്കിൽ ആ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. നല്ല ഉദ്ദേശ്യത്തോടെ വിദ്യാഭ്യാസം തെരഞ്ഞെടുത്ത വിദ്യാർഥികളെ ശിക്ഷിക്കുന്നത് അന്യായമാണെന്നും അദ്ദേഹം ന്യൂഡൽഹിയിൽ വച്ച് പ്രതികരിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയും ഈ വിഷയത്തില്‍ ഹൗസ് ഓഫ് കോമൺസിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Also Read: സന്ദര്‍ശക പദവിയില്‍ ഉള്ളവര്‍ക്ക് കാനഡയില്‍ തന്നെ നിന്നുകൊണ്ട് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാവുന്ന നയം നീട്ടി

ABOUT THE AUTHOR

...view details