ടൊറന്‍റോ : ഇന്ത്യയുമായി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി കനേഡിയന്‍ പ്രധാനമന്ത്രി (Canadian Prime Minister) ജസ്‌റ്റിന്‍ ട്രൂഡോ (Justin Trudeau). ഖലിസ്ഥാന്‍ തീവ്രവാദിയായ (Khalistan Terrorist) ഹര്‍ദീപ് സിങ് നിജ്ജര്‍ (Hardeep Singh Nijjar) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലിന്‍റെ (India Canada Diplomatic Row) പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പ്രതികരണമെത്തുന്നത്. ഒട്ടാവയില്‍ (Ottawa) മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇനിയും കൈപൊള്ളാതെ നോക്കാന്‍:ന്യൂഡല്‍ഹിയിലുള്ള 62 നയതന്ത്ര പ്രതിനിധികളില്‍ 41 പേരെ പുറത്താക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായുള്ള ലണ്ടന്‍ ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ടൈംസിന്‍റെ (Financial Times) റിപ്പോര്‍ട്ടിനോട്, കാനഡയ്‌ക്ക് ഇന്ത്യയില്‍ നയതന്ത്ര പ്രതിനിധികള്‍ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണെന്ന് ട്രൂഡോ അഭിപ്രായപ്പെട്ടതായി ടൊറന്‍റോ സണ്‍ ന്യൂസ്‌പേപ്പര്‍ (Toronto Sun Newspaper) റിപ്പോര്‍ട്ട് ചെയ്‌തു. തീര്‍ച്ചയായും ഞങ്ങള്‍ നിലവില്‍ ഇന്ത്യയുമായി ഏറെ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രൂഡോ പറഞ്ഞതായും ടൊറന്‍റോ സണ്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ രാജ്യത്തുള്ള 62 നയതന്ത്ര പ്രതിനിധികളില്‍ 41 പേരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട് (Canada Wants To Calm Diplomatic Row).
Also Read: India Canada Diplomatic Issue : 'അന്ന് അച്ഛന്‍, ഇന്ന് മകന്‍'; തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന കാനഡ ; ഈനാടു എഡിറ്റോറിയല്‍
ഇതിനോടുള്ള പ്രതികാര നടപടിയായി കാനഡയിലുള്ള ഇന്ത്യന്‍ പ്രതിനിധികളെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, തങ്ങൾ മുമ്പ് പറഞ്ഞതുപോലെ ഈ ദുഷ്‌കരമായ വേളയിലും ഇന്ത്യയുമായി ക്രിയാത്മകമായ ബന്ധം തുടരുന്നതിന്‍റെ പ്രാധാന്യമാണ് ഞങ്ങൾക്കുള്ളതെന്ന് ട്രൂഡോ പ്രതികരിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിബിസി ന്യൂസും വ്യക്തമാക്കി.
നയതന്ത്രം തന്നെ പുതു'തന്ത്രം' :ഈ സമയത്തും ഇന്ത്യയില്‍ ശക്തമായ നയതന്ത്ര വേരുകളുണ്ടെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി (Canadian Foreign Minister) മെലാനി ജോളിയും (Melanie Joly) ഒട്ടാവയില്‍ മാധ്യമങ്ങളോട് പറഞ്ഞതായി ഗ്ലോബൽ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്. കനേഡിയന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അവര്‍ അവിടെ തുടരുന്നതുകൊണ്ടുതന്നെ നയതന്ത്ര സംഭാഷണങ്ങള്‍ രഹസ്യമായി കൊണ്ടുപോകാനാവുമെന്നാണ് വിശ്വാസമെന്നും അതുകൊണ്ടുതന്നെ സ്വകാര്യമായി അവരുമായി സംവാദം തുടരുമെന്നും മെലാനി ജോളി അറിയിച്ചു.
Also Read: Minister S Jaishankar Against Canada 'കനേഡിയൻ മണ്ണിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു' : യുഎസിനോട് ആശങ്ക അറിയിച്ചതായി എസ് ജയ്‌ശങ്കർ
ഞങ്ങള്‍ രണ്ട് സര്‍ക്കാരുകള്‍ക്കുമിടയില്‍ എന്നത്തേക്കാളും കൂടുതല്‍ പിരിമുറുക്കങ്ങളുണ്ട്. നയതന്ത്ര പ്രതിനിധികള്‍ സ്ഥലത്തുണ്ടാവേണ്ടത് പ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ശക്തമായ നയതന്ത്ര വേരുകള്‍ ഉണ്ടാവേണ്ടതിന്‍റെ പ്രാധാന്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.