കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജി ഇന്ന്(ജൂണ്‍ 24) വീണ്ടും പരിഗണിക്കും. സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിലെ ജയത്തിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് മമത ഹര്‍ജി സമര്‍പ്പിച്ചത്.
2000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സുവേന്ദുവിനോട് മമത ബാനര്‍ജി പരാജയപ്പെട്ടത്. ജസ്റ്റിസ് കൗശിക് ചന്ദ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് അഴിമതി ആരോപിച്ചാണ് മമത കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുവേന്ദു അധികാരി കൈക്കൂലി നല്‍കിയെന്നും ശത്രുത പ്രചരിപ്പിച്ചെന്നുമാണ് ആരോപണം. വോട്ടെണ്ണൽ പ്രക്രിയയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.