കൊൽക്കത്ത :നന്ദിഗ്രാമിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‌ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി വിധി പറയാന്‍ മാറ്റി. കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കൗശിക് ചന്ദയുടെ ബഞ്ചാണ് ഹർജി വിധി പറയാനായി നീട്ടിയത്.
നന്ദിഗ്രാമിൽ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് നിലവിലെ മുഖ്യമന്ത്രി കൂടിയായ മമത ബാനർജി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേൾക്കാനായി മമത വീഡിയോ കോൺഫറൻസിൽ ഹാജരായിരുന്നു.
READ MORE:പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖാർന് നേരെ കരിങ്കൊടി പ്രതിഷേധം
വീണ്ടും മത്സരത്തിനൊരുങ്ങി മമതാ ബാനർജി
നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മമത ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നുണ്ട്. ഇവിടെ നിന്നും ജയിച്ച തൃണമൂൽ എംഎൽഎ ഷോഭൻദേബ് ചതോപാധ്യായ മമതയ്ക്ക് മത്സരിക്കുന്നതിന് വേണ്ടി രാജിവയ്ക്കുകയായിരുന്നു.
READ MORE:മമത ബാനർജി വീണ്ടും മത്സരിക്കും, ജനവിധി തേടുന്നത് ഭവാനിപുരില്‍ നിന്ന്