കൊൽക്കത്ത : വോട്ടെടുപ്പിന് ശേഷം ബംഗാളിലുണ്ടായ അക്രമങ്ങള്‍ സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷന് (എൻഎച്ച്ആർസി) നിർദേശം നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന ഹര്‍ജി കൊൽക്കത്ത ഹൈക്കോടതി തള്ളി.
പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ച് അംഗ ബഞ്ച് എൻഎച്ച്‌ആർസിക്ക് നിർദേശം നൽകി. വോട്ടെടുപ്പിന് ശേഷം അക്രമങ്ങൾക്ക് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ മെയ് ഒന്നിന് കൊൽക്കത്ത ഹൈക്കോടതി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു
Read Also...........ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; പശ്ചിമബംഗാള്‍ സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്
കമ്മിറ്റിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ, സംസ്ഥാന നിയമ സേവന അതോറിറ്റി എന്നിവയിൽ നിന്ന് ഓരോ പ്രതിനിധികൾ വീതമാണ് ഉള്ളത്.
കമ്മിറ്റി പൊലീസുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും അവർക്ക് താത്പര്യമുള്ള സ്ഥലങ്ങളിലേക്ക് ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യാം. മെയ് 2ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം വിവിധ സ്ഥലങ്ങളിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.