ശ്രീനഗര്‍: വടക്കന്‍ കശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മേഖലയില്‍ ചൊവ്വാഴ്‌ച സുരക്ഷ സേന നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കര്‍ണ്ണാ മേഖലയില്‍ ധനി, താഡ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്.
കുപ്‌വാരയില്‍ സുരക്ഷ സേന ആയുധ ശേഖരം കണ്ടെത്തി - ഗ്രനേഡുകള്‍
17 പിസ്റ്റള്‍ മാഗസിനുകള്‍, അഞ്ച് ഗ്രനേഡുകള്‍, 54 പിസ്റ്റള്‍ റൗണ്ടുകള്‍ എന്നിവ അന്വേഷണ സംഘം കണ്ടെടുത്തു.
കുപ്‌വാരയില്‍ സുരക്ഷ സേന ആയുധ ശേഖരം കണ്ടെത്തി
17 പിസ്റ്റള്‍ മാഗസിനുകള്‍, അഞ്ച് ഗ്രനേഡുകള്‍, 54 പിസ്റ്റള്‍ റൗണ്ടുകള്‍, തുടങ്ങിയവയാണ് വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
also read:'ഹമാസിന്‍റെ ആയുധ നിർമാണകേന്ദ്രം തുടരെ ആക്രമിച്ചു'; അവകാശവാദവുമായി ഇസ്രയേല്‍