ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ കേന്ദ്രമന്ത്രിയാകും. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, നാരായൺ റാണെ, ഹീന ദുംഗല്‍, ബിജെപി മുൻ ദേശീയ വക്താവ് അനുപ്രിയ പട്ടേല്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഉൾപ്പെട്ടവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നു. ശോഭ കരന്തലാജേ, ഭൂപേന്ദർ യാദവ്, സുശീല്‍ കുമാർ മോദി, പശുപതി പരസ്, നീസിത് പ്രമാണിക് എന്നിവരും മന്ത്രിസഭയിലെത്തും.
സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി
ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖിയും കേന്ദ്രമന്ത്രിയാകും. 6 ക്യാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. അവസാനവട്ട ചർച്ചകൾ നീണ്ടാൽ നാളെയാകും സത്യപ്രതിജ്ഞ. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുനസംഘടന പ്രഖ്യാപനം വരുന്നത്.