കേരളം

kerala

ETV Bharat / bharat

സംസ്ഥാന നേതൃത്വത്തിൽ അതൃപ്തി; വന്‍ അഴിച്ചുപണിക്കൊരുങ്ങി ത്രിപുര - ബിജെപി

ഏതാനും നിയമസഭാംഗങ്ങൾ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടത്തിനെത്തുടർന്നാണ് പുതിയ മാറ്റം. ബി എൽ സന്തോഷിന്‍റെ നേതൃത്വത്തിലാണ് ചർച്ച.

organisational reshuffle on cards in Tripura after 'unhappy' BJP leaders meet BL Santhosh  bjp  tripura  സംസ്ഥാന നേതൃത്വത്തിൽ അതൃപ്തി; വന്‍ അഴിച്ചുപണിക്കൊരുങ്ങി ത്രിപുര  ബിജെപി  ത്രിപുര
സംസ്ഥാന നേതൃത്വത്തിൽ അതൃപ്തി; വന്‍ അഴിച്ചുപണിക്കൊരുങ്ങി ത്രിപുര

By

Published : Jun 17, 2021, 2:29 PM IST

ന്യൂഡല്‍ഹി:മന്ത്രിസഭാ വിപുലീകരണത്തിനും സംഘടന നേതൃമാറ്റത്തിനും ഒരുങ്ങി ത്രിപുര. ഏതാനും നിയമസഭാംഗങ്ങൾ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടത്തിനെത്തുടർന്നാണ് പുതിയ മാറ്റം. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാന യൂണിറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര നേതൃത്വം ത്രിപുരയിലാണെന്ന് പാർട്ടിയിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.

Also read: 'എല്ലാം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍'; അഖിലേഷിനെതിരെ ആഞ്ഞടിച്ച് മായാവതി

സംഘടനയെ ശക്തമായി നിലനിർത്താൻ പുതിയ സംസ്ഥാന പ്രസിഡന്‍റിനെയും യൂണിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ എംഎൽഎമാർ കേന്ദ്രത്തിന് പരാതി നൽകിയിരുന്നു . എന്നാൽ കേന്ദ്രം ഇടപെടാൻ വിസമ്മതിക്കുകയും പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന ചുമതലയുള്ള വിനോദ് സോങ്കറോട് ആവശ്യപ്പെടുകയും ചെയ്തു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കിയ ശേഷം ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചു. 60 അംഗങ്ങളുള്ള ത്രിപുര നിയമസഭയിലെ ഭരണ സഖ്യത്തിൽ ബിജെപിക്ക് 36 എം‌എൽ‌എമാരും എട്ട് തദ്ദേശീയ പീപ്പിൾസ് ഫ്രണ്ട് അംഗങ്ങളുമുണ്ട്.

ABOUT THE AUTHOR

...view details