ബെംഗളുരു :ബെംഗളൂരുവില്‍ ഊബര്‍ യാത്രക്കാരിയെ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍. അലവഹല്ലി സ്വദേശി ദേവരാജുലുവാണ് പൊലീസ് പിടിയിലായത്. ടാക്‌സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കുനേരെ ഡ്രൈവർ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി.
ഊബര്‍ യാത്രക്കാരിയെ പീഡിപ്പിച്ച സംഭവം : ഡ്രൈവർ അറസ്റ്റില്‍ - ഊബർ ഡ്രൈവർ പിടിയിൽ
പൊലീസ് പിടിയിലായത് അലവഹല്ലി സ്വദേശി ദേവരാജുലു

ബെംഗളുരു പീഡനം; ടാക്‌സി ഡ്രൈവർ പിടിയിൽ
READ MORE:ബെംഗളൂരുവിൽ വീണ്ടും പീഡനം ; ഊബർ ഡ്രൈവർക്കെതിരെ പരാതിയുമായി യുവതി
ഐടി കമ്പനി ജീവനക്കാരി പാർട്ടി കഴിഞ്ഞ് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. ഐപിസി 376ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ മൂന്ന് പ്രത്യേക സംഘത്തെ ബെംഗളൂരു പൊലീസ് നിയോഗിച്ചിരുന്നു.