കൊൽക്കത്ത: വാക്‌സിൻ നടപടി ക്രമങ്ങൾ അവസാനിക്കുന്നതോടെ രാജ്യം പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കൽ നടപടിയിലേക്ക് കടക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിൽ നടന്ന റാലിയിൽ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.
പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത് തടയാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സിഎഎയ്‌ക്കെതിരെ കളളപ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും . ഒരു മുസ്ലീമിന്‍റെയും പൗരത്വം കവർന്നെടുക്കുന്ന ഒരു വ്യവസ്ഥയും സിഎഎയ്ക്ക് ഇല്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കഴിഞ്ഞ 70 വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ആളുകൾക്ക് പൗരത്വം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കിംവദന്തികൾക്ക് ഇരയാകരുതെന്നും അദ്ദേഹം പറഞ്ഞു.