ഭോപ്പാൽ:നെതർലൻഡിൽ നിന്നും എത്തിയ ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ മുംബൈ വിമാനത്താവളത്തിൽ സൂക്ഷിച്ചത് രണ്ട് ദിവസത്തിലധികം. ഇൻഡോറിൽ ഓക്‌സിജൻ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇൻഡോർ സിഎ അസോസിയേഷൻ ഫണ്ട് രൂപീകരിച്ച് നെതർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ മുംബൈ വിമാനത്താവളത്തിൽ രണ്ടര ദിവസം സൂക്ഷിക്കേണ്ടി വന്നത്.
ഓക്സിജൻ കോൺസൺട്രേറ്ററുകൾ മുംബൈ വിമാനത്താവളത്തിൽ സൂക്ഷിച്ചത് രണ്ട് ദിവസത്തിലധികം - മുംബൈ വിമാനത്താവളം
കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഓക്സിജൻ കോൺസൺട്രേറ്ററുകൾ രണ്ട് ദിവസത്തിലധികം സൂക്ഷിക്കാൻ കാരണമായത്.
കൂടുതൽ വായനയ്‌ക്ക്:കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ ചെലവ് കൂടുന്നു
കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഓക്സിജൻ കോൺസൺട്രേറ്ററുകൾ വിമാനത്താവളത്തിൽ സൂക്ഷിക്കാൻ കാരണമായത്. മൂന്ന് ലക്ഷം രൂപ കസ്റ്റംസ് തീരുവയും ഇൻഡോർ സിഎ അസോസിയേഷൻ നൽകി. എന്നാൽ പിന്നീട് തുടർന്നുള്ള യാത്രയിൽ ഓക്‌സിജൻ കോൺസൺട്രേറ്ററുകളുമായി വന്ന ട്രക്ക് തടയുകയും 1000 രൂപ നൽകിയ ശേഷമാണ് യാത്ര തുടർന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ ഉടൻ തന്നെ ആളുകൾക്ക് വിതരണം ചെയ്യുമെന്നും സിഎ അസോസിയേഷൻ അറിയിച്ചു.