ഹൈദരാബാദ്:രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു.
രാജ്യമെമ്പാടുമായി വോട്ടെടുപ്പ് നടന്ന 58 സീറ്റുകളിൽ 42 എണ്ണം നേരത്തെ കോൺഗ്രസ് ജയിച്ചതും ഏഴെണ്ണം ബിജെപിയുടെ കൈവശമുണ്ടായിരുന്നതുമാണ്. യുപി, ഗുജറാത്ത് (8), മണിപ്പുർ (4), ഹരിയാന (1) എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകൾ എല്ലാം കോൺഗ്രസിന്‍റെ കൈവശമായിരുന്നു. ഛത്തീസ്ഗഡ്(1), ജാർഖണ്ഡ് (2), കർണാടക(2), നാഗാലാൻഡ് (2), തെലങ്കാന(1) ഒഡിഷ (2) എന്നിവയാണ് മറ്റു സീറ്റുകൾ.
മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിജെപി സർക്കാർ ഭൂരിപക്ഷത്തിന് കുറഞ്ഞത് എട്ട് സീറ്റുകളാണ് വേണ്ടത്. കോൺഗ്രസിന് അധികാരത്തിലെത്തണമെങ്കിൽ 27 സീറ്റുകളാണ് ആവശ്യം. മധ്യപ്രദേശിലെ പുറത്ത് വന്ന ഫലസൂചനകള്‍ പ്രകാരം ബിജെപി 19 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് ഏഴ് സീറ്റിലാണ് കോണ്‍ഗ്രസ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്.