ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിൽ അക്രമം.
മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവി കാമറകളും സുരക്ഷ കവചവും അക്രമികള്‍ തകര്‍ത്തതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.