ബെംഗളുരു: ബിറ്റ്‌കോയിൻ വഴി മയക്കുമരുന്ന് വാങ്ങുകയും നഗരത്തിൽ വിൽക്കുകയും ചെയ്ത നൈജീരിയൻ പൗരൻ ഉൾപ്പെടെയുള്ള ആറ് പേർ സിസിബി പൊലീസ് പിടിയിൽ. കേരളത്തിൽ നിന്നുള്ള ആദിത്യൻ, അകിൽ, ബെംഗളുരു സ്വദേശികളായ ഷെർവിൻ സുപ്രിത്, അങ്കെത്, ഡൊമാനിക് പോൾ നൈജീരിയൻ പൗരനായ ജോൺ ചുക്വ എന്നിവരാണ് അറസ്റ്റിലായത്.
കടുഗോടി പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ വരുന്ന വീട്ടിൽ മയക്കുമരുന്നിന്‍റെ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിസിബി മയക്കുമരുന്ന് സംഘം നടത്തിയ റെയ്‌ഡിലാണ് പ്രതികളെ പിടികൂടിയത്.
ഡാർക്ക് വെബിന്‍റെ ടോർ ബ്രൗസറിൽ നിന്നും ഡ്രൈഡ് വെബ്‌സൈറ്റിൽ നിന്നും പ്രതികൾ വിവരങ്ങൾ എടുക്കുകയും വിക്കർ മി ആപ്പ് വഴി പ്രാദേശിക വ്യക്തിയിൽ നിന്ന് ബിറ്റ്‌കോയിൻ വഴി പണം നൽകി ഗുളികകളും എൽഎസ്‌ഡികളും വാങ്ങി. കൂടാതെ, പ്രതികൾ ബാംഗ്ലൂരിൽ നിന്ന് കഞ്ചാവും വാങ്ങി.