ലക്‌നൗ:ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. ലക്‌നൗ-ആഗ്ര അതിവേഗ പാതയിൽ നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിഹാർ സ്വദേശികളായ സലാഹുദ്ദീൻ (35), നസിം (23), ശോകത്ത് റാസ (22), ഫാറൂഖ് (14), മുഹമ്മദ് മോക്കറാം (35) എന്നിവരാണ് മരിച്ചത്.
യുപിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് മരണം - യുപി അപകടം
ലക്‌നൗ-ആഗ്ര അതിവേഗ പാതയിലാണ് അപകടം നടന്നത്. മൂന്ന് പേർക്ക് പരിക്കേറ്റു
യുപിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് മരണം
ബിഹാറിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്നു ട്രക്ക്. നാല് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മരിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മൂടൽമഞ്ഞും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബസിൽ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു.