മുംബൈ:മുംബൈയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പൊതുജനങ്ങൾക്കായിട്ടുള്ള ബസ് സർവ്വീസ് തിങ്കളാഴ്‌ച മുതൽ പുനരാരംഭിക്കും. കർശന മാനദണ്ഡങ്ങളോടെയാണ് സർവ്വീസ് വീണ്ടും തുടങ്ങുന്നത്. സീറ്റുകളുടെ എണ്ണത്തെക്കാൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ അനുവദിക്കില്ല. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും അല്ലാത്ത പക്ഷം അവരെ ബസ്സുകളിൽ കയറാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
മുംബൈയിൽ ബസ് സർവ്വീസുകൾ തിങ്കളാഴ്‌ച മുതൽ പുനരാരംഭിക്കും - മഹാരാഷ്ട്രയിൽ
കർശന മാനദണ്ഡങ്ങളോടെയാണ് സർവ്വീസ് പുനരാരംഭിക്കുന്നത്.
ALSO READ:തെലങ്കാന ആശ്വാസതീരത്തേക്ക്: കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്, രോഗ മുക്തി നിരക്കില്‍ വര്‍ധന
അതേസമയം ശനിയാഴ്‌ച മുംബൈയില്‍ 866 പുതിയ കൊവിഡ് കേസുകളും 28 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. പുതിയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക് 95.01 ആയി ഉയര്‍ന്നു. ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ദിവസം 13,659 പുതിയ കൊവിഡ് കേസുകളും 300 മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 1,776 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തു. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 55,28,834 ആയി. 1.71 ആണ് സംസ്ഥാനത്തെ മരണ നിരക്ക്.