ദൗസ (രാജസ്ഥാന്‍):ബസ് നിയന്ത്രണം വിട്ട് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു (bus overturns on railway track at Dausa). രാജസ്ഥാനിലെ ദൗസ കലക്‌ടറേറ്റ് സര്‍ക്കിളിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം (Rajasthan Dausa bus accident). അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട ബസ് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; 4 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക് - ദൗസ
Rajasthan Dausa bus accident: സംഭവം രാജസ്ഥാനിലെ ദൗസയില്‍. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍.
Rajasthan Dausa bus accident
Published : Nov 6, 2023, 6:53 AM IST
|Updated : Nov 6, 2023, 7:11 AM IST
28 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദൗസ എഡിഎം രാജ്‌കുമാര്‍ കസ്വ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Last Updated : Nov 6, 2023, 7:11 AM IST