കേരളം

kerala

ETV Bharat / bharat

നിയന്ത്രണം വിട്ട ബസ് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; അഞ്ച് മരണം - ബസ് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു

അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും മൂന്ന് കാറുകൾക്കും നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.

Bus mows down bystanders in Kanpur  Bus accident in kanpur  road accident uttar pradesh  ബസ് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു  ബസ് അപകടം കാൻപൂർ
നിയന്ത്രണം വിട്ട ബസ് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു

By

Published : Jan 31, 2022, 7:33 AM IST

കാൺപൂർ (ഉത്തർപ്രദേശ്): കാൺപൂരിൽ നിയന്ത്രണം വിട്ട ഇലക്‌ട്രിക് ബസ് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. ടാറ്റ് മിൽ ക്രോസ് റോഡിന് സമീപം ഞായറാഴ്‌ചയാണ് അപകടം നടന്നത്.

നിരവധി പേർക്ക് പരിക്കേൽക്കേറ്റിട്ടുണ്ട്. മൂന്ന് കാറുകൾക്കും നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. അപകടത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രൈവറെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഈസ്റ്റ് കാൺപൂർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

അപകടത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുശോചനം രേഖപ്പെടുത്തി.

Also Read: ബജറ്റ് സമ്മേളനം തിങ്കളാഴ്‌ച മുതല്‍; ഒരുക്കങ്ങള്‍ വിലയിരുത്തി ഓം ബിർളയും വെങ്കയ്യ നായിഡുവും

ABOUT THE AUTHOR

...view details