ദൗസ : ബസ് ടെമ്പോയില്‍ ഇടിച്ച് 5 പേര്‍ മരിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ മഹ്‌വ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയ പാതയില്‍ ഗാസിപൂരിനടുത്ത് 21 മഹ്‌വ-ഹിന്ദൗൺ റോഡിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ടെമ്പോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അപകടത്തില്‍പ്പെട്ടവരില്‍ ഒരാളെ ജയ്‌പൂരിലേക്ക് മാറ്റാനായി നിര്‍ദേശിച്ചു (Bus hit a tempo 5 people died in the accident).
സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് മഹ്‌വയിൽ നിന്ന് ഹിന്ദൗണിലേക്ക് പോവുകയായിരുന്നെന്ന് മഹ്‌വ എസ്എച്ച്ഒ ജിതേന്ദ്ര സോളങ്കി പറഞ്ഞു. അതേ സമയം ഹിന്ദൗണിൽ നിന്ന് മഹ്‌വ ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ടെമ്പോ റോഡരികിൽ നിൽക്കുന്നുണ്ടായിരുന്നു. മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന ടെമ്പോയിൽ ബസ് ഇടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാഹനാപകടത്തിൽ അഞ്ച് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും പരിക്കേറ്റവരിൽ ഒരാളെ ജയ്‌പൂരിലേക്ക് നിര്‍ദേശിക്കുകയും ചെയ്‌തിട്ടുള്ളതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
മൂന്ന് കാൽനടയാത്രക്കാരും ടെമ്പോയിൽ യാത്ര ചെയ്‌തിരുന്ന രണ്ട് പേരും ബസിടിച്ച് മരിച്ചതായാണ് വിവരം. ടെമ്പോയിൽ യാത്ര ചെയ്‌തവർ കൈലാദേവി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി (Former Chief Minister Vasundhara Raje expressed his condolences). മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി നൽകട്ടെ, പരിക്കേറ്റവർക്ക് സുഖം പ്രാപിക്കട്ടെ, ദുഃഖിതരായ കുടുംബങ്ങൾക്ക് ശക്തി നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്ന് വസുന്ധര രാജെ കുറിച്ചു.
ALSO READ:എംസി റോഡില്‍ വാഹനാപകടം, രണ്ട് മരണം