ഗാസിയാബാദ്:സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ യാത്ര ചെയ്‌ത ബസ് നിയന്ത്രണം വിട്ട് മേല്‍പ്പാലത്തില്‍ നിന്നും താഴെ വീണ് രണ്ട് പേർ മരിച്ചു. നോയിഡയിൽ നിന്ന് വരികയായിരുന്ന ബസാണ് ഗാസിയാബാദിലെ മേല്‍പ്പാലത്തില്‍വച്ച് അപകടത്തില്‍ പെട്ടത്. അപകടം സംഭവിക്കാനുണ്ടായ കാരണത്തെക്കുറിച്ച് പൊലീസിന് ഇതുവരെ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ALSO READ:ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി വയോധികന്‍ മരിച്ചു
യാത്രക്കാരിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവരെ പ്രാദേശിക ആശുപത്രികളിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായുമാണ് വിവരം. ബസില്‍ ആകെ എത്രപേര്‍ ഉണ്ടായിരുന്നെന്നോ ഇവര്‍ ആരെക്കെയാണെന്നോ ഉള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, സ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടിയതിനാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പൊലീസിന് ബുദ്ധിമുട്ട് സൃഷ്‌ടിച്ചു.
പിൻവശത്തെ ചില്ല് തകർത്താണ് രക്ഷാപ്രവർത്തകർ വാഹനത്തിനുള്ളിലേക്ക് പ്രവേശിച്ചതും ആളുകളെ പുറത്തെടുത്തതും.