ഗിരിദിഹ് : ജാർഖണ്ഡിൽ ബസ് നദിയിലേയ്‌ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് മരണം. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരുമായി റാഞ്ചിയിൽ നിന്ന് ഗിരിദിഹിലേയ്‌ക്ക് വരികയായിരുന്ന ബസ് ബരാകിർ നദിയിലേയ്‌ക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
ശനിയാഴ്‌ച (ഓഗസ്റ്റ് 5) രാത്രി 8.40 ഓടെയാണ് അപകടം നടന്നതെന്ന് ഗിരിദിഹ് സബ് ഡിവിഷണൽ പൊലീസ് ഓഫിസർ അനിൽ കുമാർ പറഞ്ഞു. ഗിപിദിഹ് - ദുമ്രി ദേശീയ പാതയിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് ബസ് അപകടത്തിൽപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
also read :Buldhana Bus Accident | ബസുകൾ കൂട്ടിയിടിച്ച് 6 മരണം, 25 പേർക്ക് പരിക്ക്: അപകടം മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍
അപകട സമയത്ത് ബസിൽ 30 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ നാല് പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാർഖണ്ഡിൽ നിന്നുള്ള കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാദേവി, ഗിരിദിഹ് എംഎൽഎ സുദിവ്യ കുമാർ സോനു, ഡിസി നമൻ പ്രിയേഷ് ലക്‌ഡ, എസ്‌പി ദീപക് ശർമ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപകടം രാത്രിയിൽ നടന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി : രാത്രിയായതിനാൽ ബസ് വെള്ളത്തിനടിയിലേയ്‌ക്ക് താഴ്‌ന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു. അതേസമയം, ജില്ല ഭരണകൂടവും പൊലീസും ഇന്നലെ മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്‌തു.
also read :Madurai Toll Plaza Accident | ചരക്ക് ലോറി നിയന്ത്രണം വിട്ട് ടോള്‍ പ്ലാസയില്‍ ഇടിച്ചുകയറി ; ജീവനക്കാരന് ദാരുണാന്ത്യം
ആശൂറ ഘോഷയാത്രയ്‌ക്കിടെ അപകടം : ജൂലൈ 29 ന് ജാർഖണ്ഡിൽ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരണപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബൊക്കാറോ ജില്ലയിലെ പെതർവാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. ഷിയാ സമൂഹം മുഹറം മാസത്തിൽ നടത്തുന്ന ഘോഷയാത്രൽ ജനക്കൂട്ടം തെരുവിലൂടെ നടന്നുനിങ്ങുന്നതിനിടയിൽ 11,000 വോൾട്ട് ഹൈ ടെൻഷൻ വയറിൽ തട്ടിയാണ് അപകടമുണ്ടായത്.
സംഭവത്തിൽ പത്തോളം പേർക്കാണ് ഷോക്കേറ്റത്. ഹൈ ടെൻഷൻ വയറിൽ തട്ടയിതിനെ തുടർന്ന് വൈദ്യുതി വിതരണത്തിനായി തൊട്ടടുത്ത് സൂക്ഷിച്ചിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചു. ഇതോടെയാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ നാല് പേർ മരണപ്പെട്ടിരുന്നു.
Read More :Ashura procession | ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതം : 4 മരണം, 6 പേർക്ക് പരിക്ക്