ഉത്തരകാശി (ഉത്തരാഖണ്ഡ്): തീര്‍ഥാടകരുമായി പോയ ബസ് 200 അടി താഴ്‌ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഉത്തരകാശിയിലെ യമുനോത്രി ഹൈവേയിൽ ദംതയ്ക്ക് സമീപം ഞായറാഴ്‌ചയായിരുന്നു അപകടം.
ഉത്തരാഖണ്ഡിൽ തീർഥാടകരുടെ ബസ് 200 മീറ്റർ താഴ്‌ചയിലേക്ക് മറിഞ്ഞു: 25 മരണം - ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു
തീർഥാടകരുമായി പോയ ബസ് 200 മീറ്റർ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു

ഉത്തരാഖണ്ഡിൽ തീർഥാടകരുടെ ബസ് 200 മീറ്റർ താഴ്‌ചയിലേക്ക് മറിഞ്ഞ് 22 മരണം
ഉത്തരാഖണ്ഡിൽ തീർഥാടകരുടെ ബസ് 200 മീറ്റർ താഴ്‌ചയിലേക്ക് മറിഞ്ഞു ; 22 മരണം
ബസില്‍ 28 തീര്‍ഥാടകരായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും മധ്യപ്രദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
Last Updated : Jun 6, 2022, 8:03 AM IST