ഭോപ്പാൽ: സിദ്ധി ബസ് അപകടത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 50 പേർ മരിച്ചിരുന്നു. മധ്യപ്രദേശിലെ സിദ്ധിയിൽ നിന്നും സത്നയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടം.
സിദ്ധി ബസ് അപകടം; മരണം 50 ആയി, ഡ്രൈവർ അറസ്റ്റിൽ - സിദ്ധി അപകടം ഡ്രൈവർ അറസ്റ്റിൽ
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 50 പേർ മരിച്ചിരുന്നു
![സിദ്ധി ബസ് അപകടം; മരണം 50 ആയി, ഡ്രൈവർ അറസ്റ്റിൽ Sidhi accident Bus driver involved in Sidhi accident arrested MP accident സിദ്ധി ബസ് അപകടം വാർത്ത സിദ്ധി അപകടം ഡ്രൈവർ അറസ്റ്റിൽ മധ്യപ്രദേശ് ബസ് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10666394-781-10666394-1613568440752.jpg)
സിദ്ധി ബസ് അപകടം; ഡ്രൈവർ അറസ്റ്റിൽ
കൂടുതൽ വായനയ്ക്ക്:മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞു; മരണം 47 ആയി
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിരുന്നു.