ഹൈദരാബാദ്:സ്വകാര്യ ട്രാവൽ ബസ് ഡ്രൈവറും ക്ലീനറും യാത്രക്കാരുടെ ലഗേജുമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ നർക്കട്ട്പള്ളിയിൽ വെച്ചായിരുന്നു സംഭവം. 65 കുടിയേറ്റ തൊഴിലാളികളുമായി കേരളത്തിൽ നിന്ന് അസമിലേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസിലെ യാത്രക്കാരാണ് തട്ടിപ്പിന് ഇരകളായത്.
നൽഗൊണ്ട ജില്ലയിലെ നാർക്കറ്റ്പള്ളിക്ക് സമീപം ദേശീയപാതയിലെ ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായി ഡ്രൈവർ ബസ് നിർത്തി. യാത്രക്കാര്‍ ഭക്ഷണം കഴിക്കുന്ന സമയം ബസ് മെക്കാനിക്കിനെ കാണിക്കണമെന്ന് പറഞ്ഞ് ഡ്രൈവറും ക്ലീനറും ബസില്‍ കയറിപോയി. സമയം ഏറെ കഴിഞ്ഞിട്ടും ബസ് തിരികെ വരാതായതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടത് യാത്രക്കാര്‍ക്ക് മനസിലായത്.
ALSO READ:പരസ്‌പരം ചാണകം വാരിയെറിഞ്ഞ് ആഘോഷം; 'ഗോറൈഹബ്ബ' ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ