അമരാവതി: ആന്ധ്രാപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. വിസിയാനഗറിലാണ് അപകടമുണ്ടായത്. അപകടത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എപിഎസ്ആര്‍ടിസി ബസും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
ആന്ധ്രാപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം - വിസിയാനഗർ അപകടം
25 പേർക്ക് പരിക്ക്. എപിഎസ്ആർടിസി ബസും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്
ആന്ധ്രാപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
സമീപത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതുമൂലം പരിസരത്ത് പുകയായിരുന്നതിനാൽ റോഡ് വ്യക്തമായിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും എപിഎസ്ആർടിസി ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Last Updated : Mar 29, 2021, 12:33 PM IST