കേരളം

kerala

നൂറോളം അതിഥി തൊഴിലാളികളുമായി ബിഹാറിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു

By

Published : Apr 26, 2021, 4:37 PM IST

രാജസ്ഥാനില്‍ നിന്നും ബിഹാറിലേക്ക് തിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

നൂറോളം കുടിയേറ്റ തൊഴിലാളികളുമായി ബീഹാറിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു 100 കുടിയേറ്റ തൊഴിലാളികളുമായി ബീഹാറിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു ബീഹാറിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു കുടിയേറ്റ തൊഴിലാളികള്‍ Bus carrying 100 migrant labourers overturned on Agra-Lucknow Expressway Agra-Lucknow Expressway Bus carrying 100 migrant labourers overturned migrant labourers
നൂറോളം കുടിയേറ്റ തൊഴിലാളികളുമായി ബീഹാറിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു

ലക്നൗ:നൂറോളം അതിഥി തൊഴിലാളികളുമായി യാത്ര പുറപ്പെട്ട സ്വകാര്യ ബസ് ആഗ്ര- ലക്നൗ എക്സ്പ്രസ് ഹൈവേയിൽ മറിഞ്ഞു. കണ്ണൗജ്-അറൗളിലെ ഖാദിച്ച ഗ്രാമത്തിന് സമീപമാണ് അപകടം. സംഭവത്തില്‍ 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ബിൽഹൗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിസാര പരിക്കുള്ളവരെ വിട്ടയച്ചു.

രാജസ്ഥാനിൽ നിന്ന് ബിഹാറിലേക്ക് പോയ ബസിന്‍റെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണം. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നാട്ടുകാർ സ്ഥലത്തെത്തി ബസ്സില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി. പിന്നീട് ലോക്കൽ പൊലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഡിസ്ചാർജ് ചെയ്തവരെ മറ്റൊരു ബസ്സില്‍ ബിഹാറിലേക്ക് കയറ്റിവിട്ടു.

ABOUT THE AUTHOR

...view details