അമരാവതി : ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. കാക്കിനട ജില്ലയിലെ സീതാരാമപുരം സുബ്ബരായുണിദിബ്ബ ബൈപാസിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10 യാത്രക്കാരാണ് അപകടത്തിൽപ്പെട്ട ഓട്ടോയിലുണ്ടായിരുന്നത്.
ആന്ധ്ര പ്രദേശിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 6 മരണം, 4 പേർക്ക് പരിക്ക് - bus accident
ആന്ധ്രാപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചെമ്മീൻ യൂണിറ്റിലെ തൊഴിലാളികളായ ആറ് സ്‌ത്രീകൾ മരിച്ചു
വാഹനാപകടം
ഇതിൽ യാനത്തിലെ നീലപ്പള്ളി സ്വദേശികളും ചെമ്മീൻ യൂണിറ്റിലെ തൊഴിലാളികളുമായ ആറ് സ്‌ത്രീകളാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.