അസമിലേക്ക് ട്രക്കിൽ കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി - ബർമീസ് സിഗരറ്റുകൾ പിടികൂടി
അഞ്ച് ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് പിടിച്ചെടുത്തത്

അസമിലേക്ക് ട്രക്കിൽ കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി
ദിസ്‌പൂർ: അസമിലേക്ക് ട്രക്കിൽ കടത്താൻ ശ്രമിച്ച ബർമീസ് സിഗരറ്റുകൾ പിടികൂടി. അഞ്ച് ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് പിടിച്ചെടുത്തത്. അസം- മിസോറാം അതിർത്തി വഴി അസമിലേക്ക് കടന്ന ട്രക്കാണ് പൊലീസ് പിടികൂടിയത്. കള്ളക്കടത്തുകാരെ പിടികൂടുന്നതിന് വളരെക്കാലമായി ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്‌ചയാണ് ട്രക്ക് പിടികൂടിയത്. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.