ന്യൂഡൽഹി:മുസ്‌ലിം സ്‌ത്രീകളെ അവഹേളിക്കാനായി നിര്‍മിച്ച 'ബുള്ളി ബായ്' ആപ്പ്‌ളിക്കേഷന്‍റെ മുഖ്യ സൂത്രധാരന്‍, കസ്റ്റഡിയിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയുയര്‍ത്തി. ഡല്‍ഹി പൊലീസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇതിനായി പ്രതിയായ നീരജ് ബിഷ്‌ണോയ്, രണ്ടുതവണ സ്വയം മുറിവേല്‍പ്പിക്കുകയുണ്ടായി.
ഇയാള്‍ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. പൊലീസ് കസ്റ്റഡിയിൽ ഉള്ളപ്പോൾ നീരജിന് സുരക്ഷ ഒരുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. 15-ാം വയസ് മുതലാണ് ഇയാള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്‌ത് തുടങ്ങിയത്. 21 കാരനായ നീരജിനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അസമിൽ നിന്നാണ് പിടികൂടിയത്.