കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബസിൽ ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ് - ഇന്ത്യൻ ടീമിന്‍റെ ബസിൽ ബുള്ളറ്റ് ഷെൽ

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ താരങ്ങളെ പരിശീലനത്തിനായി സ്റ്റേഡിയത്തിൽ എത്തിക്കാൻ തയ്യാറാക്കിയ ബസിലാണ് ബുള്ളറ്റ് ഷെൽ കണ്ടെടുത്തത്.

bullets in indian cricket team bus Mohali  india sri lanka test match mohali Bullet shells found from Indian cricket team bus  Bullet shells found from Indian cricket team bus in Chandigarh  Bullet shells in Indian cricket team bus  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബസിൽ നിന്ന് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തി  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബസിൽ ബുള്ളറ്റ് ഷെൽ  ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പര  ഇന്ത്യൻ ടീമിന്‍റെ ബസിൽ ബുള്ളറ്റ് ഷെൽ  INDIA SRILANKA TEST MATCH
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബസിൽ നിന്ന് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

By

Published : Feb 27, 2022, 7:53 PM IST

ചണ്ഡീഗഡ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പരിശീലനത്തിനായി എത്തിക്കുന്നതിന് തയ്യാറാക്കിയ ബസിൽ നിന്ന് രണ്ട് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തി. മൊഹാലിയിലെ പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് സുരക്ഷ ഉദ്യോഗസ്ഥർ ഷെല്ലുകൾ കണ്ടെത്തിയത്. ഇന്ത്യൻ ടീമിനായി സജ്ജമാക്കിയ താര ട്രാവൽസിന്‍റെ ബസിലാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നടത്തിയ പരിശോധനയിൽ ഷെല്ലുകൾ കണ്ടെത്തിയത്.

ALSO READ:രഞ്‌ജി ട്രോഫി: ഗുജറാത്തിനെ തകർത്ത് കേരളം

ജലന്ധറിൽ ഒരു വിവാഹ ചടങ്ങിനായി വാടകക്ക് എടുത്തിരുന്ന ബസാണിതെന്നും ഇതിൽ പങ്കെടുത്ത ആരെങ്കിലും ഉപേക്ഷിച്ച ഷെല്ലാകാം ഇതെന്നും പൊലീസ് അറിയിച്ചു. കണ്ടെടുത്ത രണ്ട് ഷെല്ലുകളും സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അന്വേഷണത്തിനായി കൊണ്ടുപോയിട്ടുണ്ട്. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡോഗ് സ്ക്വാഡും പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details