ലഖ്‌നൗ: പൊളിക്കുന്നതിനിടെ പാലം തകര്‍ന്ന് ബുള്‍ഡോസര്‍ കനാലില്‍ വീണു. ഉത്തര്‍പ്രദേശിലെ മുസാഫനഗറിലാണ് സംഭവം. ബുള്‍ഡോസറിലുണ്ടായിരുന്നവര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു.
video: പൊളിച്ച പാലവുമായി ബുള്‍ഡോസര്‍ കനാലില്‍ വീണു; ഡ്രൈവറും കൂട്ടാളിയും രക്ഷപ്പെട്ടു - Natioanl news
നൂറു വര്‍ഷം പഴക്കമുള്ള ഗംഗ കനാല്‍ പാലമാണ് പൊളിഞ്ഞ് വീണത്.
ഡ്രൈവർ രവീന്ദർ യാദവും ഒപ്പമുണ്ടായിരുന്നവരുമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പാനിപ്പത്ത്-ഖാത്തിമ ഹൈവേ വീതി കൂട്ടുന്നതിനായാണ് ഗംഗ കനാലിന്‍റെ 100 വര്‍ഷം പഴക്കമുള്ള പാലം പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. കാലപ്പഴക്കമുള്ള ഇടുങ്ങിയ പാലമായതു കൊണ്ടാണ് അപകടമുണ്ടായത്.
ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ പാലത്തിന്‍റെ ഒരുഭാഗം പൊളിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ പാലത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ കൂടി തകര്‍ന്നു. തുടര്‍ന്ന് പാലത്തിനൊപ്പം ബുള്‍ഡോസര്‍ കനാലിലേക്ക് വീണു.