ബാരാബങ്കി (ഉത്തർപ്രദേശ്) : യുപിയിലെ ബാരാബങ്കിയില്‍ മൂന്ന് നില കെട്ടിടം തകർന്നു വീണ് രണ്ടു പേർ മരിച്ചു. 12പേരെ രക്ഷപ്പെടുത്തി. കെട്ടിടാവിശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്ന നാലു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം (building collapsed in Barabanki)
Building Collapses In UP : യുപിയിൽ 3 നില കെട്ടിടം തകർന്നുവീണ് 2 മരണം; കുടുങ്ങിക്കിടക്കുന്നത് 4 പേര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു - Building Collapses In UP
building collapsed in Barabanki ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ഇന്നു രാവിലെ തകർന്നു വീണ കെട്ടിടത്തിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തി. നാലു പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
Published : Sep 4, 2023, 8:54 AM IST
സംസ്‌ഥാന ദുരന്ത നിവാരണ സേനയും (state disaster response force) ദേശീയ ദുരന്ത നിവാരണ സേനയും (national disaster response force) ചേർന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനത്തിലാണെന്ന് ബാരാബങ്കി പൊലീസ് സുപ്രണ്ട് ദിനേശ് കുമാർ പറഞ്ഞു. 'ഇന്ന് (സെപ്‌റ്റംബര്‍ 4) പുലര്‍ച്ചെ ഏകദേശം മൂന്നു മണിയോടെയാണു കെട്ടിടം തകർന്നു വീണതായി ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്.
സ്ഥലത്ത് എത്തിയ ഉടൻ 12 പേരെ രക്ഷിക്കാൻ കഴിഞ്ഞു. രണ്ടു പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ ഇനിയും നാലു പേരോളം കുടുങ്ങി കിടപ്പുണ്ട്' -പൊലീസ് സൂപ്രണ്ട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല